Skip to main content

ചിത്രരചനാ മത്സരം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 22ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ആശയങ്ങളടങ്ങിയ ചിത്രരചന മത്സരം (വാട്ടര്‍ കളര്‍) നടത്തുന്നു. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, വയസ്, പഠിക്കുന്ന ക്ലാസ് എന്നിവ സാക്ഷ്യപ്പെടുത്തിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.  വിജയികള്‍ക്കുള്ള സമ്മാനം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂണ്‍ 26ന്  വിതരണം ചെയ്യും.  ഫോണ്‍ 04936 248850.

date