Skip to main content

പൈതൃകം വിത്തുത്സവം നാളെ 

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ ടി എസ് തിരുമുമ്പിന്റെ ജന്മദിനമായ നാളെ(ജൂണ്‍ 12) പിലിക്കോട് ഗ്രാമ പഞ്ചായത്ത് പൈതൃകം വിത്തുത്സവം സംഘടിപ്പിക്കുന്നു. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സംരക്ഷിത ഭവനത്തില്‍ നടക്കുന്ന പരിപാടി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. നാടിന്റെ പൈതൃക വിത്തുകളുടെ പ്രദര്‍ശനം, പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സംരക്ഷിച്ചുവരുന്ന നെല്ല് ജനിതക ശേഖരം കര്‍ഷകര്‍ക്ക് കൈമാറല്‍, ഫാം ഷോ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
 

date