Post Category
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിന് തുടക്കം
താനാളൂര്‍ പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് തുടക്കമായി. 2018-19 വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് നിലവിലുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ആദ്യദിനത്തിലെ കാര്‍ഡ് പുതുക്കല്‍. ജൂണ്‍ 12 - അരീക്കാട് മദ്രസ, ജൂണ്‍ 13 - പട്ടരു പറമ്പ് മദ്രസ, ജൂണ്‍ 14 - എസ്.എം.യു.പി സ്കൂള്‍, ജൂണ്‍ 15 - വട്ടത്താണി സ്ക്കൂള്, ജൂണ്‍ 16 മീനടത്തൂര്‍ ഹൈസ്കൂള്‍, ജൂണ്‍ 17 - പകര മദ്രസ, ജൂണ്‍ 18 പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കാര്‍ഡ് പുതുക്കി നല്‍കുന്നതിനുള്ള സമയം.
date
- Log in to post comments