Skip to main content

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകള്‍ 

 

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍  ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജീസ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലെപ്‌മെന്റ്‌സ്, എല്‍ഒറ്റി, പൈതോണ്‍, ജാവ, ഡോറ്റ് നെറ്റ്, പിഎച്ച്പി, ലോജിസ്റ്റിക്‌സ് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിവയാണ് കോഴ്‌സുകള്‍.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 04712325154, 4016555.                             (പിഎന്‍പി 1368/19)

date