Skip to main content

വി.എച്ച്.എസ്.ഇ/ എൻ.എസ്.ക്യൂ.എഫ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് 13 വരെ അപേക്ഷിക്കാം

ഒന്നാം വർഷ വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ് പ്രവേശനത്തിന് അപേക്ഷകൾ നൽകിയിട്ടും ഇതുവരെ അലോട്ട്‌മെന്റ് നേടാനാകാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കണം. പുതുക്കലിനുളള അപേക്ഷ (ഫോം 14എ) മുൻപ് നൽകിയ സ്‌കൂളിൽ സമർപ്പിക്കണം. ഇതുവരെ വി.എച്ച്.എസ്.ഇ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷയുടെ പ്രിന്റൗട്ട് ഏതെങ്കിലും വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ് സ്‌കൂളുകളിൽ 13 വൈകുന്നേരം 4 മണിക്ക് മുമ്പ് അനുബന്ധരേഖകളോടൊപ്പം സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കണം.
പി.എൻ.എക്സ്.1760/19

date