Skip to main content

ജൂനിയർ സയന്റിഫിക് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഔഷധസസ്യ ബോർഡിൽ ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബോട്ടണിയിൽ എം.എസ്‌സിയും സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്ന് ഔഷധസസ്യ മേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത ഗവേഷണ പരിചയവും വേണം.
18740-33680 ആണ് ശമ്പള സ്‌കെയിൽ. പ്രായപരിധി: 40 വയസ്. എസ്.സി/എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ അർഹമായ ഇളവുണ്ട്. ഡിപ്പാർട്ട്‌മെൻറൽ അപേക്ഷകർക്ക് പ്രായപരിധിയിൽ അഞ്ചുവർഷം ഇളവുണ്ട്. www.smpbkerala.org ൽ അപേക്ഷാഫോറം ലഭ്യമാണ്. തൃശൂർ ഷൊർണൂർ റോഡിലുള്ള സംസ്ഥാന ഔഷധസസ്യ ബോർഡ് ഓഫീസിൽ ജൂൺ 26ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. ഫോൺ: 0487-2323151.
പി.എൻ.എക്സ്.1761/19

date