Post Category
കേപ്പിൽ സംവരണ സീറ്റിൽ ബി.ടെക് അഡ്മിഷൻ
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, ആറൻമുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജുകളിൽ മാനേജ്മെന്റ് സീറ്റുകളിൽ 10 ശതമാനം സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സഹകാരികളുടെയും സഹകരണ വകുപ്പിലെ ജീവനക്കാരുടെയും മക്കൾക്ക് പ്രവേശനം നൽകുന്നതിനായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും വർഷം 15,000 രൂപ ഇ.കെ നായനാർ കോ-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പും നൽകും. ഈ സീറ്റിലേക്ക് എൻട്രൻസ് കമ്മീഷണർ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.org ൽ ഓപ്ഷൻ നൽകി അഡ്മിഷൻ എടുക്കാം. ഫോൺ: 0471-2316236, 9207046450.
പി.എൻ.എക്സ്.1809/19
date
- Log in to post comments