Post Category
കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡ് നവീകരിക്കുന്നു
കൊടുങ്ങല്ലൂർ നഗരസഭയുടെ തെക്കുഭാഗത്തെ ബസ് സ്റ്റാന്റ് കൂടുതൽ സൗകര്യപ്രദമാക്കി നവീകരിക്കാൻ നഗരസഭ തീരുമാനം. നഗരസഭ ഹാളിൽ വിളിച്ചു ചേർത്ത ബസ്സുടമകളുടെ യോഗത്തിൽ ചെയർമാൻ കെ.ആർ ജൈത്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് സ്റ്റാൻറുകളും ഏകീകരിച്ച് വിപുലപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. നവീകരികരിക്കുന്നതോടെ പഴയപോലെ ബസ് സ്റ്റാന്റിനകത്ത് ബസ്സുകൾ കഴുകുന്നതും കാറുകളുൾപ്പെടെ സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നത് അനുവദിക്കില്ലെന്നും ചെയർമാൻ അറിയിച്ചു. കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയുടെ പടിഞ്ഞാറ് കോൺക്രീറ്റ് ചെയ്ത വൺവെറോഡ് അടിയന്തിരമായി അറ്റകുറ്റപ്പണികൾ ചെയ്യുവാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഴ തടസ്സമാകുന്നുണ്ടെങ്കിലും രണ്ട് ദിവസത്തിനകം പണി ആരംഭിച്ച് എത്രയും വേഗം റോഡ് പുനർനിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസുടമകൾ, വാർഡ് കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments