Skip to main content

ഹരിപ്പാട് റവന്യൂ ടവറും പൊലീസ് ക്വാട്ടേഴ്‌സും മുഖ്യമന്ത്രി 21ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ഹരിപ്പാട് റവന്യൂ ടവറും പൊലീസ് പാർപ്പിട സമുച്ചയത്തിന്റെ താക്കോൽദാനവും ജൂൺ 21ന്   വെള്ളിയാഴ്ച പകൽ മൂന്നിന് റവന്യൂ ടവർ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 23 സർക്കാർ സ്ഥാപനങ്ങൾ ഒരൊറ്റ കൂടക്കീഴിലേക്ക് മാറും. പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിക്കും. പുതുതായി നിർമ്മിച്ച താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും തിരഞ്ഞെടുപ്പ് വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നിർവഹിക്കും. റവന്യൂ ടവർ കെട്ടിടത്തിന്റെ താക്കോൽ കൈമാറ്റം ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ് നിർവഹിക്കും. എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ യു.പ്രതിഭ, തോമസ് ചാണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്. സുഹാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, മുൻ എം.എൽ.എമാരായ ടി.കെ. ദേവകുമാർ, അഡ്വ. ബാബു പ്രസാദ്, ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം, കായംകുളം മുനിസിപ്പൽ ചെയർമാൻ എൻ. ശിവദാസൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

ങ്ങൾ നശിപ്പിച്ചു.

date