വായന ദിനാഘോഷവും വായനപക്ഷാചരണവും 19ന് തുടങ്ങും
ആലപ്പുഴ: സർക്കാരിന്റെ വായന ദിനാഘോഷവും വായനപക്ഷാചരണവും ജൂൺ 19 മുതൽ ജൂലൈ ഏഴുവരെ ജില്ലയിൽ നടക്കും. ജില്ലാതല വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം 19ന് രാവിലെ 10ന് കലവൂർ ഗവ. ഹൈസ്‌കൂളിൽ നടത്താൻ കളക്ടറേറ്റിൽ കൂടിയ ജില്ലാതല സംഘാടക സമിതി യോഗം തീരുമാനിച്ചു. എല്ല മേഖലയിലുള്ളവരെയും വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്ന വിധം വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത എ.ഡി.എം .ഇൻ ചാർജ് അതുൽ എസ്. നാഥ് പറഞ്ഞു. ചുനക്കര ജനാർദ്ദനൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം, തകഴിയുടെ കഥ വെള്ളപ്പൊക്കം, വൈക്കം മുഹമ്മദ്ബഷീർ, കേശവദേവ് തുടങ്ങിയവരുടെ കൃതികൾക്ക് വായനവാരാചരണത്തിൽ പ്രത്യേക പരിഗണന നൽകി സ്‌കൂളുകളിൽ വായിപ്പിക്കണമെന്ന് ചുനക്കര പറഞ്ഞു. ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി മാലൂർ ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി നാട്ടുവെളിച്ചം പ്രതാപൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് പി.ബി.കൃഷ്ണകുമാർ, ഇൻഫർമേഷൻ -പബ്ലിക റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ കെ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ രക്ഷാധികാരിയും ജില്ലാ കളക്ടർ എസ്. സുഹാസ് ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ ജനറൽ കൺവീനറും ഫൗണ്ടേഷൻ പ്രതിനിധി കൺവീനറും, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ, പഞ്ചായത്ത് ഉപ ഡയറക്ടർ, കുടുംബശ്രീ, ഡി.എം.സി, സാക്ഷരത മിഷൻ, ജില്ല കോ-ഓർഡിനേറ്റർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജില്ലാതല സംഘാടക സമിതി രൂപവത്കരിച്ചു. വായനവാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം, ജില്ലാതല ചിത്രരചന മത്സരം എന്നിവ നടത്തും. ജൂലൈ 6ന് 11 മണിക്ക് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിലാണ് ക്വിസ് മത്സരം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ചിത്രരചന മത്സരം നടക്കും. ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ സ്‌കൂളിൽ ജൂലൈ 5ന് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും ഉണ്ടാകും. റിട്ടയേർഡ് പ്രധാന അധ്യാപിക മുല്ലാബീവിയെ ഇതിനായി ചുമതലപ്പെടുത്തി. വായനദിനത്തിൽ പി.എൻ.പണിക്കരെ അനുസ്മരിച്ച് വായനദിന പ്രതിജ്ഞ സ്‌കൂളുകളിൽ എടുക്കും. 19ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ മികച്ച ലൈബ്രറിയൻ, മികച്ച സ്‌കൂൾ ലൈബ്രറി, സ്‌കൂൾ ലൈബ്രറേറിയൻ എന്നിവരെ ആദരിക്കും.
ആലപ്പുഴ: തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗപ്പകർച്ച തടയുവാൻ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായുംമൂക്കും തുണി/തൂവാല ഉപയോഗിച്ച് മറയ്ക്കുക. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക. പനി ഉണ്ടെങ്കിൽ മറ്റുളളവരിൽ നിന്നും അകലം പാലിക്കുകയും പൊതുസ്ഥലങ്ങൾ, സ്‌കൂൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകാതിരിക്കുകയും ചെയ്യുക. പനിയുളളപ്പോൾ കുട്ടികളെ അങ്കണവാടികൾ, സ്‌കൂൾ, ക്രഷ് എന്നിവിടങ്ങളിൽ വിടാതിരിക്കുക.നന്നായി വിശ്രമിക്കുകയും കഞ്ഞിവെളളം, തിളപ്പിച്ചാറ്റിയ പാനീയങ്ങൾ തുടങ്ങിയവ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത ്‌രോഗം കുറയുവാൻ ഉപകരിക്കും. രോഗം സങ്കീർണ്ണമാകുവാനും മാരകമാകുവാനും സാദ്ധ്യതയുളളവർ ഗർഭിണികൾ നീണ്ട കാലരോഗമുളളവർ (പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയം, ശ്വാസകോശരോഗങ്ങൾ, കരൾ/വൃക്കരോഗങ്ങൾ, ക്യാൻസർ തുടങ്ങിയവ) സ്ഥിരമായി മരുന്നുകഴിക്കുന്നവർ.
ഇവർ ചെറിയ ജലദോഷം വന്നാൽ പോലും ഉടൻ തന്നെ വൈദ്യസഹായം സ്വീകരിക്കണം. രോഗബാധയുളളവർ വായും മൂക്കും പൊത്താതെ ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോഴും അടുത്തിടപഴകുമ്പോഴും രോഗാണു ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തി രോഗപ്പകർച്ചക്ക് കാരണമാകുന്നു. എച്ച്1 എൻ1 പനി വളരെ എളുപ്പത്തിൽ ചികിത്സിക്കാം, പ്രത്യേകലാബ് പരിശോധനകൾ ആവശ്യമില്ല. പനി വന്നാൽ സ്വയംചികിത്സ നടത്തരുത്. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ചികിത്സ ലഭിക്കുന്നതാണ്. ഈ മരുന്ന് സ്വകാര്യ ആശുപത്രികൾ, കാരുണ്യ മെഡിക്കൽസ്റ്റോർ, സ്വകാര്യ മെഡിക്കൽസ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാണ്. ആരോഗ്യസംബന്ധമായ സംശയനിവാരണത്തിനായി ദിശയിൽ വിളിക്കാവുന്നതാണ്. (0471 - 2552056, ടോൾ ഫ്രീ നമ്പർ:1056).
ഡങ്കിപ്പനിക്കെതിരെജാഗ്രത വേണം
-ജില്ല മെഡിക്കൽ ഓഫീസർ
· 35849 കൊതുകിന്റെ ഉറവിടങ്ങിൽ ഈയാഴ്ച നശിപ്പിച്ചു
ആലപ്പുഴ: മഴ തുടർച്ചയായിലഭിക്കുന്ന സാഹചര്യത്തിൽ കൊതുകുവളരാനുളള സാഹചര്യം വർദ്ധിച്ചിട്ടുണ്ട്. കൊതുകു വളരാനുളള സാധ്യതകൾ വീട്, ഓഫീസുകൾ, വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇല്ലായെന്ന് ഉറപ്പാക്കണം. വീട്ടിൽ ടെറസ്, സൺഷെയ്ഡ്എന്നിവിടങ്ങളിൽവെളളംകെട്ടികിടപ്പുണ്ടോ എന്ന് പരിശോധിച്ച് നീക്കം ചെയ്യണം. സൺഷെയ്ഡ്എന്നിവിടങ്ങളിൽവെളളംകെട്ടികിടപ്പുണ്ടോയെന്ന് പരിശോധിച്ച് നീക്കം ചെയ്യണം. ടെറസ്സിൽ ഉപേക്ഷിച്ചിരിക്കുന്ന പാഴ്‌വസ്തുക്കളിൽവെളളംകെട്ടി നിൽക്കാൻ അനുവദിക്കരുത്.വീടിന് പരിസരത്ത്ചിരട്ട, പൊട്ടിയ പാത്രം, കുപ്പികൾ, പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ, മുട്ടത്തോട് എന്നിവയിൽ മഴവെളളംകെട്ടി നിൽക്കാൻ അനുവദിക്കരുത്. വീടിനുളളിൽ പാത്രങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ അടച്ചു സൂക്ഷിക്കാതെ കുടിവെളളം സംഭരിക്കരുത്.ഫ്രിഡ്ജിനു പുറകിലെ ട്രേയിൽവെളളം കെട്ടി നിർത്തരുത്. വീടിനുളളിൽഅലങ്കാരചെടിയുടെ അടിയിലെ പാത്രത്തിൽവെളളംകെട്ടി നിൽക്കുക, വീടിനോടു ചേർന്ന ്കുറ്റിച്ചെടികൾ നിൽക്കുന്നത്,
വീടിനുളളിൽതുണികൾസ്ഥിരമായിതൂക്കിയിടുന്നത് എന്നിവ ഒഴിവാക്കാണം. കൂടാതെ എല്ലാ വെളളിയാഴ്ചകളിലു സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രീയയാണിത്. ജില്ലാതലത്തിൽ കാതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി എല്ലാവ്യാഴാഴ്ചയും സാന്ദ്രതാ പഠനം നടത്തുകയും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ഈ ആഴ്ചയിൽ 19089 വീടുകൾസന്ദർശിച്ച് 56411 ഉറവിടങ്ങൾകണ്ടെത്തികൊതുകു വളരാൻ സാധ്യതയുണ്ടെന്നു കണ്ട 35849 ഉറവിടു
- Log in to post comments