ഭാരതീയ ചികിത്സാ വകുപ്പിൽ വിവിധ തസ്തികകളിൽ അഭിമുഖം
ആലപ്പുഴ:ഭാരതീയ ചികിത്സ വകുപ്പിലേക്ക് ജില്ലയിൽ 2019-20 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് മെഡിക്കൽ ഓഫീസർ(മാനസികം), ആയുർവേദ തെറാപ്പിസ്റ്റ്, കെയർ ടേക്കർ എന്നീ ഉദ്യോഗാർഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: മെഡിക്കൽ ഓഫീസർ-ബി.എ.എം.എസ്.ബിരുദം, മാനസികയിൽ എം.ഡി. റ്റി.സി.എം.സി. രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് എസ.്എസ്.എൽ.സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും. കെയർ ടേക്കർ എസ.്എസ്.എൽ.സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന വർഷത്തെ നേഴ്‌സ് കോഴ്‌സ്/തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, ആധാർ കാർഡ് ,പാസ്പോർട്ട് വലിപ്പത്തിലുള്ള ഒരു ഫോട്ടോ എന്നിവ സഹിതം നഗര ചത്വരത്തിന് സമീപമുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസിൽ ജൂൺ 19ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
- Log in to post comments