Post Category
പൊക്കാളി സംയോജിത മത്സ്യ-നെൽ കൃഷിക്ക് ധനസഹായം
ആലപ്പുഴ: ജലകൃഷി വികസന ഏജൻസി (അഡാക്ക്) ആയിരംതെങ്ങ് വഴി നടപ്പാക്കുന്ന പൊക്കാളി സംയോജിത മത്സ്യ-നെൽകൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ചു പേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കോ സ്വയംസഹായ സംഘങ്ങൾക്കോ ആക്ടിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ചു ഹെക്ടറിൽ കുറയാത്ത കൃഷിസ്ഥലം സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പാട്ടവ്യവസ്ഥയിൽ അഞ്ചു വർഷമെങ്കിലും സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കണം. അപേക്ഷാഫോം മിനിസിവിൽ സ്റ്റേഷനിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകർ ജൂൺ 21നകം ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 9495441142, 9447328781.
date
- Log in to post comments