Skip to main content

പൊതു വിദ്യാലയങ്ങളിൽ പുതുതതായി ഒന്നാം ക്ലാസിൽ ചേർന്നത് 12,577 വിദ്യാർഥികൾ

ആലപ്പുഴ: ഇത്തവണയും  പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം തേടിയെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധന. പുതുതായി ഒന്നാം ക്ലാസിലേക്ക് ജില്ലയിൽ പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം  നേടിയത് 12,577 വിദ്യാർഥികൾ. ഒന്നാം ക്ലാസ് ഒഴികെയുള്ള മറ്റു ക്ലാസുകളിലേക്ക് ,സ്വകാര്യ സ്‌കൂളുകളിൽ നിന്നും പുതുതതായി പൊതു വിദ്യാലയങ്ങളിൽ എത്തിചേർന്നത് 11,000 പേരാണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ എടുത്ത കർശനമായ നടപടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ വർഷം സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്ന് കൂടുതൽ കുട്ടികൾ എട്ടാം ക്ലാസിലേക്ക് പ്രവേശനം തേടി പൊതു വിദ്യാലയങ്ങളെ സമീപിച്ചുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കലവൂർ ഗവ. ഹയർ സെക്കഡറി സ്‌കൂളിൽ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്ന് 100 കുട്ടികളാണ് എട്ടാം ക്ലാസിൽ ചേർന്നത്. അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയതും ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ വർധിപ്പിച്ചതും പൊതു വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കൂട്ടി. ജില്ലയിൽ 2736 ക്ലാസുകൾ എട്ടാം ക്ലാസ് മുതൽ 12 വരെ ഹൈടെക്ക് ആക്കി. ഒമ്പതു സ്‌കൂളുകൾ അന്താരഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ സ്‌കൂളുകൾക്ക് 5 കോടി രൂപയുടെ കിഫ്ബി ഫണ്ട് എം.പി.മാർ, എം.എൽ.എ.മാർ എന്നിവരുൾപ്പെടുന്ന ജനപ്രതിനിധികളുടെ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് ആസ്തി വികസനം നടത്തുന്നത്. കലവൂർ ഗവ. ഹയർ സെക്കഡറി സ്‌കൂളിൽ ഓഗസ്റ്റ് മാസം പദ്ധതി ഉദ്ഘാടനത്തിന് തയ്യാറാവും. 4 സ്‌കൂളിൽ 3 കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കി വരുകയാണ്. കൂടാതെ 22 സ്‌കൂളുകളിൽ ഡി.പി.ഐയുടെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും നടത്തുന്നു. സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പാഠ പുസ്തകവും സ്‌കൂളുകളിൽ എത്തിച്ചിരുന്നു. പ്രൈമറി ക്ലാസുകളിലെ യൂണിഫോം വിതരണം അവസാന ഘട്ടത്തിലാണ്. എല്ല പൊതു വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു വരുന്നത്.

എച്ച്1 എൻ1 പനിക്കെതിരെ ജാഗ്രത

date