Post Category
ജില്ല മാനസികാരോഗ്യ പദ്ധതിയിലേക്ക് വിവിധ തസ്തികകളിൽ നിയമനം
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ല മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ചെങ്ങന്നൂർ പ്രവർത്തിക്കുന്ന ഡീ അഡിക്ഷൻ സെന്ററായ വിമുക്തിയിലേക്കും മെഡിക്കൽ ഓഫീസർ എന്നിവരെ ഒരു വർഷത്തേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരൊഴിവ്. ജൂൺ 19ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് വാക്ക്-ഇൻ- ഇന്റർവ്യൂ. മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസും സൈക്യാട്രിയിൽ പി.ജി അഭികാമ്യം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.ഫിൽ/ ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി ഡിപ്ലോമയും ആർസി.ഐ രജിസ്‌ട്രേഷനും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും, ആധാർ കാർഡും ഉൾപ്പെടെ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
date
- Log in to post comments