Post Category
ഐ.ടി യോഗ്യതയുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ മികച്ച തൊഴിലവസരം
സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐ.ടി യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 22 നും 40 നും ഇടയില്‍ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്മാര്‍ക്കാണ് അവസരം. ശമ്പളം 6000 മുതല്‍ 7000 സൗദി റിയാല്‍ വരെ (ഏകദേശം 1.10 ലക്ഷം മുതല്‍ 1.30 ലക്ഷം വരെ) ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ healthsector.norka@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 22ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 ലും ലഭിക്കും. (പിഎന്‍പി 1422/19)
date
- Log in to post comments