ബാലവേല വിരുദ്ധ ദിനാചരണം; ബോധവത്കരണം നടത്തി
ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യാപാരികള്‍ക്കായി ബോധവത്കരണ പരിപാടി നടത്തി. ജില്ല ലേബര്‍ ഓഫീസും ചൈല്‍ഡ്ലൈനും ചേര്‍ന്ന് നടത്തിയ പരിപാടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. ഷാജേഷ് ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളെ തൊഴിലെടുപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം അവര്‍ക്കെതിരായ അതിക്രമം തടയുന്നതിനും വ്യാപാരികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന വിഭാഗമെന്ന നിലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ വ്യാപാരികള്‍ക്ക് ക്രിയാത്മക ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ ഓഫീസര്‍ ടിവി രാഘവന് അധ്യക്ഷത വഹിച്ചു.
ചൈല്ഡ്ലൈന് ജില്ല കോഡിനേറ്റര്‍ സിപി സലീം വിഷയമവതരിപ്പിച്ചു. അസി. ലേബര്‍ ഓഫീസര്‍ ടിസിവി രജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം യൂനിറ്റ് പ്രസിഡന്റ് പരി ഉസ്മാന്, ചൈല്‍ഡ് ലൈന്‍ കൗണ്‍സലര്‍മാരായ പരി മുഹ്സിന്, രാജു കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തൊഴില്‍ വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഉടനീളം ബാലവേല കണ്ടെത്തുന്നതിനായി പരിശോധന നടത്തി.
- Log in to post comments