Skip to main content

ലോക്‌സഭ തെരഞ്ഞെടുപ്പ്- ചെലവ് കണക്കിനുള്ള പരിശീലനം

 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ത്ഥികള്‍കള്‍ ചെലവ് കണക്ക് സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി പരിശീലനം നല്‍കി. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസിനു ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍, എക്‌സ്‌പെന്റീച്ചര്‍ കോ ഓര്‍ഡിനേറ്ററും ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ആര്‍.അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് ഓഡിറ്റര്‍ ഇ.മൂസ, ഓഡിറ്റര്‍ ടി.ടി. മുഹമ്മദ് ഫാസില്‍ എന്നിവര്‍ ക്ലാസെടുത്തു. സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും പങ്കെടുത്തു.
സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് റീ കണ്‍സിലേഷന്‍ യോഗം 18 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

date