Skip to main content

അഗതിരഹിത കേരളം പദ്ധതിക്ക് മലപ്പുറം നഗരസഭയില്‍ തുടക്കം

 

മലപ്പുറം നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ആരും ആശ്രയമില്ലാത്ത 213 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് ഭക്ഷണ കിറ്റ്, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ നല്‍കുന്നതാണ് പദ്ധതി. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്നും 2,53,94000 രൂപയും കുടുംബശ്രീയുടെ വിഹതമായി 36,08,772 രൂപയും അടക്കം 2,90,02772 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വെ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.

പദ്ധതിയുടെ ഉദ്ഘാടനം കിറ്റ് വിതരണം ചെയ്ത് നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പരി മജീദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ഷരീഫ്, ഒപി റജീന ഹുസൈന്‍, പി എ സലീം, കൗണ്‍സിലര്‍മാരായ ഹാിസ് ആമിയന്‍, പാര്‍വതികുട്ടി ടീചര്‍, അഡ്വ. റിനിഷ റഫീഖ്, സലീന റസാഖ്, ഹാജറ പുള്ളിയില്‍, സെക്രട്ടറി എന്‍കെ കൃഷ്ണ കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സന്‍മാരായ പി ഖദീജ, വികെ ജമീല എന്നിവര്‍ സംസാരിച്ചു.  

 

date