ജീപ്പ്/കാർ വാടകയ്ക്ക്
ആലപ്പുഴ: ആലപ്പുഴ ആത്മ പ്രോജക്ട് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീപ്പ്/കാർ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നു ക്വട്ടേഷൻ ക്ഷണിച്ചു. എ.സി സൗകര്യമുള്ളതും ഡ്രൈവർ ഉൾപ്പെടെ ഏഴുപേർക്കു യാത്ര ചെയ്യാനാവുന്ന വാഹനമാകണം. ജൂലൈ 18 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നു ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0477-2264704.
വാഹനം വാടകയ്ക്ക്
ആലപ്പുഴ: പട്ടണക്കാട് ശിശു വികസന പദ്ധതി ഓഫീസ് അരൂർ ഗ്രാമപഞ്ചായത്ത് മേഖലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ക്രഷിന്റെ ഉപയോഗത്തിനായി 2019-20 സാമ്പത്തിക വർഷത്തേക്ക് ഓട്ടോ ടാക്‌സി/ഒമിനി വാൻ വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 29. വിശദവിവരങ്ങൾ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 0477-2562413, 8281999144.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ത്രി ഫോൾഡ് സ്‌ക്രീൻ- മൂന്നെണ്ണം, ബാക്ക് റെസ്റ്റ്- മൂന്നെണ്ണം, ഒക്‌സിജൻ ട്രോളി സ്റ്റാൻഡ്-ഒരെണ്ണം, അപ്‌ഡോമിനൽ മോപ്പ്- 2000 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട്, ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.
- Log in to post comments