Skip to main content

ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റ് നിയമനം

 

 

ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര'യിലേക്ക് മൂന്ന് ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. പ്ലസ്ടു, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവു മുള്ള പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക്  ജൂണ്‍ 22 ന്                    രാവിലെ 11 മണിക്ക് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക്   ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. യോഗ്യരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരുടെ അപേക്ഷകളും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കോഴിക്കോട്- 0495 2376364, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി-9496070370, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പേരാമ്പ്ര-9947530309.

 

 

മരം മുറിച്ചു മാറ്റണം

 

കായണ്ണഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും ഉടമകളുടെ ഉത്തരവാദിത്വത്തില്‍ ഉടന്‍ മുറിച്ചു മാറ്റണമെന്നും ഇത്തരം മരങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ക്ക്  സ്ഥലമുടമ ഉത്തരവാദിയായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date