യോഗ ദിനാചരണം: വിളംബര ജാഥ നടത്തി
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള വിളംബര ജാഥ കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത് അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. എസ് ആര്‍ ബിന്ദു, ഹോമിയോ ഡിഎംഒ ഡോ. രാജു ഇ എന്‍, ഗവ. ആയുര്‍വേദ കോളേജ് പ്രൊഫസര്‍ ഡോ. ജയന്‍ ഡി എന്നിവര്‍ സംസാരിച്ചു.
ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥികള്‍, ഹോമിയോ ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ അണിചേര്‍ന്ന വിളംബര ജാഥ നഗരം ചുറ്റി പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. ജാഥയ്ക്ക് ഡോ. പി മോഹനന്‍ ഡോ. രാജേഷ് പി വി, ഡോ. പി മുഹമ്മദ്, ഡോ. സോജ്, ഡോ. സേതു, ഡോ. സുനില്‍ രാജ്, ഡോ. രാമചന്ദ്രന്‍, സീനിയര്‍ സൂപ്രണ്ട് മനോജ് എന്നിവര്‍ നേതൃത്വം നല്‍കി
- Log in to post comments