Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
          തീവ്ര ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടി വരുന്ന മാതാവിന് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ്  നടപ്പിലാക്കി വരുന്ന ഒറ്റത്തവണ ധനസഹായ പദ്ധതിയായ സ്വാശ്രയ യിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷക ബിപിഎല്‍ കുടുംബാംഗം ആയിരിക്കണം. മാനസിക/ശാരീരിക വെല്ലുവിളി 70 ശതമാനമോ അതില്‍ കൂടുതലോ ഉള്ള  വ്യക്തിയെയായിരിക്കണം ഇവര്‍ സംരക്ഷിക്കുന്നത്.
വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍ നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍,  ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പ്പെടുത്താതെ ഭര്‍ത്താവില്‍ നിന്നും  സഹായം ലഭ്യമാകാത്ത സ്ത്രീകള്‍, അവിവാഹിത അമ്മമാര്‍ എന്നിവര്‍ക്ക്  അപേക്ഷിക്കാം. സ്വയം തൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കണം. അപേക്ഷ ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ്  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ : 0497 2712255.
പി എന്‍ സി/1999/2019

അധ്യാപക നിയമനം
കണ്ണൂര്‍ ഗവ.ടി ടി ഐ(മെന്‍)യില്‍ ടി ടി ഐ വിഭാഗത്തില്‍ മലയാളം അധ്യാപികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  മലയാളത്തില്‍ ബിരുദാനന്തര ബിരുദവും എം എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
പി എന്‍ സി/2000/2019

കരാര്‍ നിയമനം
ജില്ലാ പഞ്ചായത്തും സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന  സുരക്ഷ ഡെസ്റ്റിനേഷന്‍ മൈഗ്രന്റ് ടാര്‍ജറ്റഡ് ഇന്റര്‍വെന്‍ഷന്‍ പദ്ധതിയിലേക്ക് പ്രോഗ്രാം മാനേജര്‍, എം ആന്റ് ഇ ഓഫീസര്‍, കൗണ്‍സലര്‍/നഴ്‌സ്, ഒ ആര്‍ ഡബ്ല്യു എസ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് വൈകിട്ട് നാല് മണി.  ഫോണ്‍: 0497 2700205.
പി എന്‍ സി/2001/2019

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
വനിത ശിശു വികസന വകുപ്പിന് കീഴില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവുണ്ട്.    എസ് എസ് എല്‍ സി പാസായ 30 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  ജോലി പരിചയമുള്ളവര്‍ക്കും തലശ്ശേരി നഗരസഭ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 25 ന് മുമ്പ് സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ്, എരഞ്ഞോളിപ്പാലം, ചിറക്കര പി ഒ, തലശ്ശേരി-4 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  ഫോണ്‍: 0490 2321605.
പി എന്‍ സി/2002/2019

ലൈബ്രേറിയന്‍ ഗ്രേഡ് ഇന്റര്‍വ്യൂ 22 ന്
ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-IV തസ്തികയുടെ തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 22 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ജൂണ്‍ 19, 20 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്.  ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ എന്നിവ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍ സഹിതം അവരവര്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് ഹാജരാകണം.  ഫോണ്‍: 0497 2700482. 
പി എന്‍ സി/2003/2019

ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഇന്റര്‍വ്യൂ 22 ന്
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-II (ഹോമിയോ-എന്‍സിഎ-എസ്ടി-229/2018)തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 21 ന് പി എസ് സി ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്  വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം രാവിലെ 11 മണിക്ക് ഹാജരാകണം.
പി എന്‍ സി/2004/2019

വാസ്തുവിദ്യാഗുരുകുലത്തില്‍ കോഴ്‌സുകള്‍
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയിലെ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(യോഗ്യത; ബി ടെക് സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(എസ് എസ് എല്‍ സി), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്(അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), ചുമര്‍ചിത്രകലയില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്(എസ് എസ് എല്‍ സി), മ്യൂറല്‍ പെയിന്റിംഗ്-വനിതകള്‍ക്കുള്ള നാലുമാസ പരിശീലനം(ഏഴാം ക്ലാസ്).
അപേക്ഷാ ഫോറം www.vasthuvidyagurukulam.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താല്‍പര്യമുള്ളവര്‍ ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, 689533 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0468 2319740, 9847053294, 9847053293.
പി എന്‍ സി/2005/2019

വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചര്‍ച്ച് റോഡ്, പെട്രോള്‍ പമ്പ്, ഒളിയങ്കര, ഗവ.ആശുപത്രി, തങ്ങള്‍പള്ളി, വായനശാല, ബിരിയാണി റോഡ്, വില്ലേജ് ഓഫീസ്, മടക്കരപാലം, അഴീക്കല്‍ ഭാഗങ്ങളില്‍ ജൂണ്‍ 16 രാവിലെ ഏഴ് മുതല്‍ 11.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2006/2019

വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം പാലം, കടവ്, വളപട്ടണം ടോള്‍ബൂത്ത് പരിസരം ഭാഗങ്ങളില്‍ ജൂണ്‍ 17 രാവിലെ ഏഴ് മുതല്‍ 11.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2007/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ വയര്‍മാന്‍ ട്രേഡിലേക്കും, ഐ/മെക്കാനിക്കല്‍ & ഇ/മെക്കാനിക്കല്‍ ട്രേഡുകളിലേക്കും, മെക്കാനിക്കല്‍ ട്രേഡുകളിലേക്കും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 24 ന് ഉച്ചക്കുശേഷം രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.
പി എന്‍ സി/2008/2019

മുയല്‍ വളര്‍ത്തല്‍ പരിശീലനം
  ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 26, 27 തീയ്യതികളില്‍ മുയല്‍ വളര്‍ത്തലില്‍ പരിശീലനം നല്‍കും.  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രം  പ്രവേശനം. ഫോണ്‍: 0497 2763473.
പി എന്‍ സി/2009/2019

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച ശുപാര്‍ശിത വിഭാഗങ്ങളില്‍പ്പെട്ട (ഒ ഇ സി മാത്രം) അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. 2019 മാര്‍ച്ചില്‍ നടന്ന നാലാം ക്ലാസ്സ് വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും 'എ ഗ്രേഡ്' നേടിയ ബി പി എല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. തെരഞ്ഞടുക്കപ്പെടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ്സ് വരെ പഠന മികവ് തുടരുന്നപക്ഷം എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും.
താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നാലാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂലൈ 15-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി  മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, കോട്ടയം - 686 001 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ ഫോമുകള്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍  ലഭിക്കും. ഫോണ്‍:0481 2564304.
പി എന്‍ സി/2010/2019

സൗദിയില്‍ തൊഴില്‍ അവസരം
സൗദി അറേമ്പ്യയിലെ അല്‍ മുവാസാത്ത് ആശുപത്രിയിലേക്ക് ഐ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 22 നും 40 നും ഇടയില്‍ പ്രായമുള്ള ബി ഇ/ ബി ടെക്ക്/ ബി എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്)/തതുല്യ യോഗ്യത ഉള്ള പുരുഷന്മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ  സഹിതം healthsector.norka@gmail.com ലേക്ക് ജൂണ്‍ 22 ന് മുമ്പായി അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ www.norkaroots.org ല്‍ ലഭിക്കും. ഫോണ്‍: 1800 425 3939, 00918802012345.
പി എന്‍ സി/2011/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തോട്ടട ഗവ. ഐടിഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 19ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2835183.
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യില്‍ എം എം വി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് ഐ ടി ഐ യില്‍ അഭിമുഖം നടത്തും.  മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം എം വി ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2318650.
പി എന്‍ സി/2012/2019

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ 22 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനെയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി 20 ന് രാവിലെ 10 മണിക്ക് മുമ്പ് മലമ്പുഴ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍:0491 2815454.
പി എന്‍ സി/2013/2019

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 29ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/2014/2019

പുനര്‍ ലേലം
കൂത്തുപറമ്പില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ സബ് ജയിലിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ ജൂണ്‍ 20 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0497 2746141.
പി എന്‍ സി/2015/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 24 ന് ഒരു മണിക്കുള്ളില്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, കല്ല്യാശ്ശേരി, ഖൈറു കോംപ്ലക്‌സ്, ഇരിണാവ് പി ഒ എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.  ഫോണ്‍:0497 2867040.
പി എന്‍ സി/2016/2019

ദര്‍ഘാസ് ക്ഷണിച്ചു
കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത് എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ തീം അനുസരിച്ചുള്ള കഥാചിത്രം ക്ലാസ് റൂമുകളിലെ ചുമരില്‍ വരക്കുന്നതിന് സ്‌ക്വയര്‍ഫീറ്റ് നിരക്കില്‍ ദര്‍ഘാസ് ക്ഷണിച്ചു.  ജൂണ്‍ 29 ന് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0497 2867040.

date