Post Category
ലളിതകലാ അക്കാദമി സ്ക്കോളര്‍ഷിപ്പ് ലഭിച്ചു
കേരള ലളിതകലാ അക്കാദമിയുടെ 2016 - 17 വര്‍ഷത്തെ കലാ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ഥികളായ രമേഷ്. ആര്, വെങ്കിടേശ്വരന്. എസ്.ബി, സജിത്. എസ്, സാജ്. ആര്, തൃപ്പുണിത്തുറ ആര്.എല്‍.വിയിലെ അനൂപ്. പി.ജി, മാവേലിക്കരയിലെ ലെനിന്, കാലടിയിലെ അശ്വതി ടി.എസ്, ബിബിന്‍, ശരത് ചന്ദ്രന്, യദുകൃഷ്ണന് എന്നിവര്‍ക്കാണ് സ്ക്കോളര്‍ഷിപ്പ് ലഭിച്ചത്.
6,000, 5,000 എന്നിങ്ങനെയാണ് സ്കോളര്‍ഷിപ്പ് തുക. കലാപഠനത്തില്‍ മികവു കാട്ടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്ക്കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് അറിയിച്ചു.
date
- Log in to post comments