Skip to main content

വായനമരം ക്വിസ് മത്സരം 20ന് പുന്നപ്രയിൽ

  ആലപ്പുഴ: വായനവാരാചരണ പരിപാടിയുടെ ഭാഗമായി വായനവാരാചരണ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാത്ഥികൾക്കായി വായന മരം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 20ന് രാവിലെ 11 മണിക്ക് പുന്നപ്ര എം.ഇ.എസ്.സ്‌കൂളിൽ സബ് കലക്ടർ വി.ആർ.കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്യും. വായനവാരാചരണ സന്ദേശം ഗ്രന്ഥകാരനും ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ നൽകും. പി.എൻ.പണിക്കരുടെ ഫോട്ടോ അനച്ഛാദനം ചുനക്കര ജനാർദ്ദനൻ നായർ നിർവ്വഹിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ, തകഴിയുടെ വെള്ളപ്പൊക്കം, പി.കേശവദേവിന്റെ ഓടയിൽ നിന്ന് എന്നീ പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9846567480.
 

date