Skip to main content

വായനാ ദിനം : ജില്ലാതല ഉദ്ഘാടനം 19ന്

    ജില്ലാതല വായനാദിനത്തിനും വായനാ പക്ഷാചരണത്തിനും  ജൂണ്‍ 19ന് തുടക്കമാവും. ജില്ലാ തല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍  ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനാവും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല വായനാദിന പ്രതിജ്ഞ ചൊല്ലി ക്കൊടുക്കും. മോയിന്‍ക്കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി.കൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രമോദ് ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം കീഴാറ്റൂര്‍ അനിയന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ.ബാലചന്ദ്രന്‍  എന്നിവര്‍ പങ്കെടുക്കും.
വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന മത്സരം, സാഹിത്യ ക്വിസ്, പി.എന്‍.പണിക്കരുടെ ജീവതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍ വകുപ്പ്, മോയിന്‍ക്കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, വിദ്യാഭ്യാസ വകുപ്പ്, സാസ്‌കാരിക വകുപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്.

 

date