വിജയഭേരി ബ്രിഡ്ജ് കോഴ്‌സ് ഉദ്ഘാടനം
വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. കോഴ്സ് ഉദ്ഘാടനവും പഠനോപകരണ സഹായി പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പഠനം എളുപ്പമാക്കാനും കൂടുതല്‍ മികവ് പുലര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് വിജയഭേരി ബ്രിഡ്ജ് കോഴ്സ് നടപ്പാക്കുന്നത്. ഒന്നാം വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളിലാണ് ബ്രിഡ്ജ് കോഴ്‌സ് നല്‍കുന്നത്. ഓരോ വിഷയത്തിലും 10 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന തരത്തിലാണ് മെറ്റീരിയല്‍ തയ്യാറാക്കിയിട്ടുള്ളത്.
വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍ വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള, വിജയഭേരി കോഡിനേറ്റര്‍ ടി.സലിം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ എം.മണി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments