Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പരപ്പനങ്ങാടി ഉള്ളണം ഗവണ്‍മെന്റ് ഫിഷ് സീഡ് ഫാമില്‍ കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യമായ മത്സ്യത്തീറ്റ(ഫ്‌ളോട്ടിങ് പെല്ലറ്റ് ഫീഡ്)വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ജൂണ്‍ 22 വൈകീട്ട് മൂന്നിനകം ഓഫീസില്‍ ലഭിക്കണം. ദര്‍ഘാസ് ഫോറത്തിന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0494-2411018.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സര്‍ജറികള്‍ക്ക് ആവശ്യമായ ഇംപ്ലാന്റ്‌സ്  ജൂലായ് ഒന്നു  മുതല്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍   തയ്യാറുള്ള നിര്‍മ്മാതാക്കളില്‍/മൊത്ത  വിതരണക്കാരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ജൂണ്‍ 21 രാവിലെ 11 നകം ആശുപത്രി ഓഫീസില്‍ ലഭിക്കണം.  ദര്‍ഘാസ് ഫോറം  ജൂണ്‍ 20 അഞ്ചുവരെ നല്‍കും. ഫോണ്‍ 04931220351

 

date