Skip to main content

അക്കൗണ്ട്‌സ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ന്യു ഇനിഷിയേറ്റീവ് പ്രോഗ്രാമുകളായ  WWS, SSP, FLAIR എന്നിവയുടെ നടത്തിപ്പിനായി 2020 മാർച്ച് വരെ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട്‌സ് ഓഫീസറെ നിയമിക്കുന്നു. ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. 65 വയസ്സ് കഴിയരുത്. 20 വർഷത്തെ സർവീസ് ഉണ്ടായിരിക്കണം. ജൂലൈ അഞ്ചിനകം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആറാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ-695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ ബയോഡാറ്റ ലഭിക്കണം. അക്കൗണ്ട്‌സ് ഓഫീസർ നിയമനം(കരാർ വ്യവസ്ഥയിൽ) എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തണം.
പി.എൻ.എക്സ്.1885/19

date