Post Category
കെ. കുഞ്ഞഹമ്മദ് നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍
കേന്ദ്ര യുവജന കാര്യ- കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ സ്റ്റേറ്റ് ഡയറക്ടറായി കെ. കുഞ്ഞഹമ്മദ് തിരുവനന്തപുരത്ത് ചുമതലയേറ്റു. കേരളത്തിലെ പതിനാല് ജില്ലകളും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും മാഹിയും ഉള്‍ക്കൊള്ളുന്നതാണ് തിരുവനന്തപുരത്തെ സംസ്ഥാന കാര്യാലയം. നെഹ്‌റു യുവ കേന്ദ്ര മലപ്പുറം ജില്ലാ യൂത്ത് കോഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മലപ്പുറത്തിന് പുറമെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മാഹി, തൃശൂര്‍ ജില്ലകളില്‍ ജില്ലാ യൂത്ത്‌കോഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
date
- Log in to post comments