മാവോയിസ്റ്റ് ഭീഷണി നേരടുന്ന മേഖലകളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും- ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവാസി മേഖലകളില്‍ കൂടുതല്‍ നൂതനമായ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളായ മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ഊരുകളില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിശ്ചിത ഇടവേളകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തണം. ഈ സന്ദര്‍ശന വേളകളില്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കണ്‍െണ്ടത്തി പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കണം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസി മേഖലകളില്‍ കൃഷി ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി മേഖലയിലുള്ളവര്‍ക്ക് 200 ദിനങ്ങള്‍ നല്‍കണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങിയവ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടേണ്‍ായെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പു വരുത്തണം. ആദിവാസി യുവതി യുവാക്കള്‍ക്കായി പി.എസ്.സി കോച്ചിംഗ് ഉള്‍പ്പടെയുള്ള പ്രത്യേക പരിശീലനം നല്‍കണം. നാടിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. അക്രമത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഗൗരവമായി എടുക്കണമെന്നും ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
മാവോയിസ്റ്റ് മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രണ്‍ാമത്തെ ഉന്നതതല യോഗമാണ് മലപ്പുറത്ത് നടന്നത്. അടുത്ത യോഗം സെപ്തംബറില്‍ വയനാട്ടില്‍ വെച്ച് ചേരും. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം- വിജിലന്‍സ്) ടി.കെ ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാര്‍, നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ്, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍മാരായ ജാഫര്‍ മാലിക് (മലപ്പുറം), ശ്രീറാം സാംബശിവ റാവു (കോഴിക്കോട്), ഡി. ബാലമുരളി (പാലക്കാട്), എ.ആര്‍ അജയ്കുമാര്‍ (വയനാട്), കണ്ണൂര്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, ജില്ലാ പൊലീസ് മേധാവിമാരായ ടി. നാരായണന്‍ (മലപ്പുറം), പ്രതീഷ് കുമാര്‍ (കണ്ണൂര്‍), യു. അബ്ദുല്‍കരീം (കോഴിക്കോട് റൂറല്‍), ജി. ശിവ വിക്രം (പാലക്കാട്), കറുപ്പസാമി (വയനാട്), ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാണ്‍ണ്ടന്റ് ദേബേഷ് കുമാര്‍ ബെഹ്‌റ, വിവിധ ഡി.എഫ്.ഒ മാര്‍, സബ്കലക്ടര്‍മാര്‍, ഐ.ടി.ഡി.പി, സാമൂഹിക നീതി, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments