ഗവ. ഐ.ടി. ഐയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗവ. ഐ.ടി. ഐയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗവ. ഐ.ടി. ഐയിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തിരുവമ്പാടി ഗവ. ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) ഇലക്ട്രീഷ്യന് എന്നീ ദ്വിവത്സര ട്രേഡുകളിലേയ്ക്കും, ഏകവത്സര കോഴ്സായ പ്ലംബര്‍ ട്രേഡിലേയ്ക്കും itiadmissions.gov.in എന്ന വെബ് സൈറ്റിലൂടെ ഈ മാസം 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 100 രൂപ ഫീസടക്കണം. റാങ്ക് ലിസ്റ്റ്, കൗണ്‍സിലിംഗ് തീയതി എന്നിവ ഐ.ടി.ഐ യുടെ വെബ് സൈറ്റായ www.itithiruvambadi.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ കൗണ്‍സിലിംഗ് വരെയുളള വിവരങ്ങള്‍ എസ്.എം.എസ് മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും. അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0495 2254070.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മെറ്റിരിയല്‍ ടെസ്റ്റിങ് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ന് മൂന്ന് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിംഗ് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇ ടെണ്ടറുകള്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ന് മൂന്ന് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
സര്‍ട്ടിഫിക്കറ്റ് പരിശോധന 27 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൈസൈറ്റി കേരളയുടെ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ (ബി.ആര്.പി) ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 27 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. വെബ്സൈറ്റ് www.socialaudit.kerala.gov.in നേരത്തെ വി.ആര്.പി തസ്തികയിലേക്കുളള സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തീകരിച്ചതും ഇപ്പോള്‍ ബി.ആര്.പി ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്പ്പെട്ടിട്ടുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ പരിശോധനയ്ക്ക് വരേണ്ടതില്ല.
തീറ്റപ്പുല്‍ വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂണ്‍ 26 ന്് തീറ്റപ്പുല്‍ വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്പര്യമുളളവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണ്ണ്ണ്ണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തണ്ണ്ണ്ണം. ഫോണ്‍ : 0491 2815454.
- Log in to post comments