Skip to main content

പരാതി പരിഹാരം : കൂടിക്കാഴ്ച 27 ന്

 

നാവികസേനയിലെ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍ സംബന്ധമായതും അല്ലാത്തതുമായ എല്ലാ പരാതികളും നാവികസേന അധികാരികളെ അറിയിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. ദക്ഷിണമേഖലാ നേവല്‍ കമാണ്ടിന്റെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജൂണ്‍ 27 ന് രാവിലെ 11 മുതല്‍ 12.30 വരെ കോഴിക്കോട് ജില്ല സൈനിക ക്ഷേമ ഓഫീസിലാണ് കൂടിക്കാഴ്ച. കോഴിക്കോട് ജില്ലയിലെ നേവിവിമുക്തഭടന്‍മാരും/വിധവകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881. 

 

 

ട്രഷ്റ്റിമാരെ നിയമിക്കും 

 

 

 കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ ചേന്ദമംഗലം അയ്യപ്പക്ഷേത്രം, ചെറുവട്ടായി മഹാവിഷ്ണുക്ഷേത്രം, വടകര താലൂക്കിലെ തുണേരി വില്ലേജില്‍പ്പെട്ട തൂണേരി വേട്ടയ്‌ക്കൊരു മകന്‍ എന്നീ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിയുടെ  ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 15 ന് വൈകീട്ട്  അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

 

 

 ജില്ലാ വികസന സമതി യോഗം 29 ന്

 

 

ജൂണ്‍ മാസത്തെ കോഴിക്കോട് ജില്ലാ  വികസന സമിതി യോഗം 29 ന് രാവിലെ 10.30 മണിക്ക് കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

 

സ്റ്റില്‍ പാത്രങ്ങളും ഗ്ലാസ്സുകളും വിതരണം ചെയ്തു

 

 

ഗ്രീന്‍ പ്രോട്ടോകോള്‍ യുനിറ്റിന് വേണ്ടി വടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസുത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴിയൂര്‍ പഞ്ചായത്ത് കുടുംബശ്രീക്ക് നാലര ലക്ഷം രൂപ വില വരുന്ന സ്റ്റില്‍ ഗ്ലാസ്സുകളും, പ്ലേറ്റുകളും നല്‍കി. 50 ലധികം പേര്‍ പങ്കെടുക്കുന്ന എല്ലാപരിപാടികളും, ഹരിത ചട്ടം പാലിച്ച് സ്റ്റീല്‍, ഗ്ലാസ്സ് പാത്രങ്ങളാണ്ഉപയോഗിക്കേണ്ടത്. പത്ത് സ്ത്രികള്‍ അടങ്ങുന്ന കുടുംബശ്രീ  വനിതകളെ ഗ്രീന്‍ പ്രോട്ടോകോള്‍ യുനിറ്റ് സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്തു. സബ്‌സിഡി നല്‍കുന്നതിന് ഒരു ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.  എല്ലാ പരിപാടികള്‍ക്കും, വാടക ഈടാക്കി പ്ലേറ്റുകളും, ഗ്ലാസ്സുകളും നല്‍കും.  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷണന്‍ പഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ്‌സണ് പ്ലേറ്റുകളും ഗ്ലാസ്സുകളും കൈമാറി. വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെയ്‌സണ്‍ ബേബി ബാലമ്പ്രത്ത്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് റീന രയരോത്ത്, ബ്ലോക്ക് മെംബര്‍മാരായ പങ്കാജാക്ഷി ടീച്ചര്‍, നിഷ പറമ്പത്ത്, കെ.പി.പ്രമോദ്, അഴിയൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഉഷ ചാത്താംങ്കണ്ടി, സുധമാളിയക്കല്‍, ബി.ഡി.ഒ.കണ്ണന്‍, അഴിയൂര്‍ പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

 

 

 

 

date