Skip to main content

ആർക്കിടെക്ചർ; ഗസ്റ്റ് ലക്ചറർ നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ബി.ആർക്ക് ബിരുദവും എം.ആർക്കിലോ എം.പ്ലാനിംഗിലോ ബിരുദാനന്തര ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം. താല്പര്യമുളളവർ ബയോഡേറ്റയും, അസൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 28ന് രാവിലെ പത്തിന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9447893024, ഇമെയിൽ: kl01arch@cet.ac.in.    
പി.എൻ.എക്സ്.  1950/19

date