Skip to main content

അന്നമനടയിൽ അങ്കണവാടി തുടങ്ങി 

അന്നമനട പഞ്ചായത്ത് ടൗൺ അങ്കണവാടിയുടെ പ്രവർത്തനോദ്ഘാടനം ബെന്നി ബെഹനാൻ എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിച്ചു. മുൻ ടി യു രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വനിതാ ശിശു വികസന മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമാക്കി പത്തു ലക്ഷം രൂപ ചിലവിട്ടാണ് സ്മാർട്ട് അംഗൻവാടി ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമൽ സി. പാത്താടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഒ. പൗലോസ്, ആരോഗ്യ - വിഭ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബേബി പൗലോസ്, സി ഡി പി ഒ ജെസ്സി വി. ഡി., ഐ സി ഡി എസ് സൂപ്പർവൈസർ ജിംസി സി. ജോസ്, ബ്ലോക്ക് - പഞ്ചായത്ത് തല അംഗങ്ങൾ എന്നിവർ ആശംസ നേർന്നു. വാർഡ് മെമ്പർ രവി നമ്പൂതിരി സ്വാഗതവും അംഗൻവാടി അദ്ധ്യാപിക എൻ. ഗീത നന്ദിയും പറഞ്ഞു.

date