Skip to main content

സെക്യൂരിറ്റി എജൻസികളിൽ  പരിശോധന 

സെക്യൂരിറ്റി ഏജൻസികളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമപ്രകാരമുളള അവകാശം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ലേബർ വകുപ്പ് പരിശോധന നടത്തി. പരിശോധന നടത്തിയ 11 സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങൾ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുളള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (ഇ) അറിയിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ കെ എം രാജി, എസ് സീതാലക്ഷ്മി, പി പി ജയശ്രീ, വി എൻ ഉണ്ണികൃഷ്ണൻ, കെ കെഅബ്ദുൾ ഗഫൂർ, സി ടി ആശ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

date