Skip to main content

കെ മാറ്റ് കേരള പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ എം.ബി.എ കോളേജുകളിൽ പ്രവേശനത്തിന് കുസാറ്റിന്റെ അഭിമുഖ്യത്തിൽ 12 ജില്ലകളിലെ 16 കേന്ദ്രങ്ങളിലായി ജൂൺ 16ന് നടത്തിയ കെമാറ്റ് കേരള 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 4689 പേർ പരീക്ഷ എഴുതിയിരുന്നു. പരീക്ഷ ഫലം  asckerala.org,kmatkerala.in എന്നിവയിൽ ലഭിക്കും. ഷാജി നീലകണ്ഠൻ ഒന്നാം റാങ്കും, ദീപക് മാനുൽ രണ്ടാം റാങ്കും, സിക എം മൂന്നാം റാങ്കും നേടി. സ്‌കോർ കാർഡ് ജൂൺ 26 മുതൽ ആഗസ്റ്റ് 15 വരെ  kmatkerala.in  ൽ ലഭിക്കും.
പി.എൻ.എക്സ്.1954/19

date