Skip to main content

പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ ഹരിതകര്‍മ സേന

 

വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലും ഹരിത കര്‍മസേനയുടെ പ്രവത്തനം തുടങ്ങി. സ്വന്തം വീടുകളില്‍ ശേഖരിച്ചുവച്ചിട്ടുള്ള പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ വീടുകളില്‍ നിന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ സംഭരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ എത്തിക്കും. ഇത്തരം പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് തരികളാക്കി റോഡ് ടാറിംഗിന് ഉപയോഗിക്കുന്നതുമൂലം പ്ലാസ്റ്റിക് കൊണ്ടുള്ള വിപത്തുകള്‍ ഒരുപരിധിവരെ തടയുവാന്‍ കഴിയും. ഒരു വാര്‍ഡില്‍ രണ്ട് പേര്‍ വീതമാണ് ഹരിതകര്‍മസേനയിലുള്ളത്. വീടുകളില്‍ നിന്നും ഇവര്‍ക്ക് പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളോടൊപ്പം  30 രൂപയും സ്ഥാപനങ്ങള്‍ 60 രൂപയും നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.                  (പിഎന്‍പി 1509/19)

 

date