Skip to main content

ജില്ലാ ഇന്‍ഡസ്ട്രീസ് മീറ്റ് (25)

 

സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുമായി സഹകരിച്ച് ഇന്ന് (25) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്‍ഡസ്ട്രീസ് മീറ്റ് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അധ്യക്ഷത വഹിക്കും. എന്‍ജിനീയറിംഗ് കോളജുകളിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കിക്കൊണ്ട് തൊഴില്‍ നൈപുണ്യ പരിശീലനം നേടുന്നതിനാണ് ഇന്‍ഡസ്ട്രീസ് മീറ്റ് സംഘടിപ്പിക്കുന്നത്.  ജില്ലയിലെ ചെറുകിട വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.          (പിഎന്‍പി 1510/19)

date