Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

കൊടുവള്ളി നഗരസഭയിലെ പുതുക്കിപ്പണിത ആമ്പല്‍കുളം-പറമ്പത്ത്കാവ് പള്ളി റോഡ് കൊടുവള്ളി കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോണ്ക്രീറ്റ് ചെയ്തത്.  നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, കെ കെ സഫീന, ഇ. സി. മുഹമ്മദ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഒ പി റഷീദ്,  റസിയ ഇബ്രാഹിം. പിടി സദാശിവന്‍,  സി.പി ഫൈസല്‍,  എന്‍.പി ഇക്ബാല്‍, കെ.ടി സുനി, കെ.പി കുഞ്ഞിരായിന്‍ ഹാജി, എ പി സിദ്ധീഖ്, കീപ്പോയില്‍ ഇബ്രാഹിം. നാസര്‍ ചുണ്ടപ്പുറം,  വി ടി ഷമീര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ സുബൈര്‍ സ്വാഗതവും മുനീര്‍ നന്ദിയും പറഞ്ഞു.

date