Post Category
നേര്‍വഴി പദ്ധതി : അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസിനു കീഴില്‍ യുവകുറ്റാരോപിതര്‍, വിചാരണതടവുകാര്‍, മുന്‍കുറ്റവാളികള്‍ എന്നിവര്‍ക്കിടയില്‍ സാമൂഹിക-മാനസിക-സന്നദ്ധസേവനങ്ങള്‍ നടത്തുന്നതിനായി താല്‍പര്യമുളള സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബിരുദം, പ്രവൃത്തി പരിചയം. പ്രായപരിധി ഇല്ല. ഹോണറേറിയം - പ്രതിമാസം പരമാവധി 5000 രൂപ. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലായ് മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ (ബി ബ്ലോക്ക്, അഞ്ചാംനില) എത്തിക്കണം. ഫോണ്‍ 0495 2373575.
date
- Log in to post comments