Skip to main content

കേരളോത്സവം: ലോഗോ ക്ഷണിച്ചു

 സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി  സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ ഈ വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. ഈ മാസം 30 ന് വൈകീട്ട് അഞ്ചിനകം എന്‍ട്രി സമര്‍പ്പിക്കണം. കേരളോത്സവം-2019 ലോഗോ, മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലാണ്  എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയും മൊമെന്റേയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2733139,2733777. ഇ മെയില്‍-ksywb@kerala.gov.in

date