എറണാകുളം അറിയിപ്പുകള്‍
ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇ-ഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുളള അവസാന തീയതി ജൂണ്‍ 25 വരെയും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കുളള അവസാന തിയതി ജൂലൈ 30 വരെയും ദീര്‍ഘിപ്പിച്ചു.
പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും
പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: 2019 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡു ലഭിച്ചു വിജയിച്ചവരും 2019 ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനം കുറയാതെ സ്‌കോര്‍ നേടിയവരും 2020 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത് പരീക്ഷ എഴുതുവാന്‍ ആഗ്രഹിക്കുന്നവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2019 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനത്തില്‍ പങ്കെടുത്തവരും 25 ശതമാനം കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരിശീലനത്തനത്തിന് പരിഗണിക്കും. രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല.
താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2019 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ഷീറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പു സഹിതം അപേക്ഷ ജൂണ്‍ 26-ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ - 686669 വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പാരിതോഷികം;
അപേക്ഷ ക്ഷണിച്ചു
കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖാന്തിരം മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഗവ: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നീ പരീക്ഷകളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കും, മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ കായിക ഇനങ്ങളില്‍ പ്രശസ്ത വിജയം കൈവരിച്ചവര്‍ക്കും പാരിതോഷികം ലഭിക്കുന്നതിനുളള അപേക്ഷ ജൂലൈ 20 നകം അതത് സ്ഥലങ്ങളിലുളള ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 27-ന്
കൊച്ചി: എറണാകുളം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീല്‍ഡ് ക്ലിനിക്കുകളില്‍ സേവനമനുഷ്ഠിക്കുന്നതിനായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ് - യോഗ്യത എം.ഡി/ഡി.പി.എം/ഡി.എന്‍.ബി (സൈക്യാട്രി), ഒരു ഒഴിവ്. മെഡിക്കല്‍ ഓഫീസര്‍ - യോഗ്യത എം.ബി.ബി.എസ് (സൈക്യാട്രി പി.ജി അഭികാമ്യം) ഒരു ഒഴിവ്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ അപേക്ഷ, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27-ന് രാവിലെ 10 -ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. കമ്മ്യൂണിറ്റി സൈക്യാട്രിയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന
- Log in to post comments