Skip to main content

പുനര്‍ജ്ജനി ലഹരി വിമോചന  മാനസികാരോഗ്യ സംരക്ഷണ   പദ്ധതി ജില്ലാതല ഉദ്ഘാടനം

കൊച്ചി: എറണാകുളം ജില്ലാ ജയിലിനു കീഴിലുള്ള ബോസ്റ്റല്‍ സ്‌കൂളിലെ അന്തേവാസികളുടെ മാനസിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുനര്‍ജ്ജനി പദ്ധതിക്ക് തുടക്കമായി. ഒരു വര്‍ഷം  നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് ജഡ്ജും  ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ  ശാലീന വി. ജി നായര്‍ നിര്‍വഹിച്ചു. കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡി. ഐ. ജി. സാം തങ്കയ്യന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. 
 ഉദ്ഘാടനത്തോടനുബന്ധിച്ച്   ലഹരിവസ്തുക്കളുടെ ദുരുപയോഗവും ദൂഷ്യ വശങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എറണാകുളം  ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ആയ ഡോ. അനൂപ് ക്ലാസുകള്‍ നയിച്ചു.    ഡെപ്യൂട്ടി ഡി. എം. ഒ.  ഡോ. കെ.  ആര്‍. വിദ്യ ചടങ്ങിന് സ്വാഗതം ആശംസിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ്. പി. എം ആര്‍ മധു ബാബു, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എ അശോക് കുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ വി. ബി. മുരളീധരന്‍, ബോര്‍സ്റ്റല്‍ സ്‌കൂള്‍ സുപ്രണ്ടന്റ് കെ. ജെ. തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍  ആശംസകള്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  

date