Post Category
'കാവ്യോത്സവം' ; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയുമായി ചേര്‍ന്ന് നാളെ(ജൂണ്‍ 26) ഉച്ചയ്ക്ക് 1.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാവ്യോത്സവം-കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. വയലാര്‍-പി ഭാസ്ക്കരന്‍- ഒ എന്‍ വി എന്നീ വിഖ്യാത കവികളുടെ കവിതകള്‍ അവതരിപ്പിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്കുള്-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പങ്കെടുക്കുന്ന ആളുടെ പേര്, സ്ഥാപനത്തിന്റെ പേര്, വിലാസം, തസ്തിക (ഗവണ്മെന്റ് ജീവനക്കാര്‍ ) മൊബൈല്‍ നമ്പര്‍ എന്നിവ dioksgd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുകയോ 04994 255145 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണം.
date
- Log in to post comments