Skip to main content

പ്രളയം: വീടിനുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം; അപേക്ഷാസമയം നീട്ടി

2018 ലെ മഹാപ്രളയത്തിൽ വീടുകൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനുളള സമയം സർക്കാർ നീട്ടി. അപേക്ഷകർ ജൂൺ 30 ന് മുമ്പ് അപേക്ഷ കളക്ടറേറ്റിൽ നൽകണമെന്ന് ജില്ലാ കളക്ടർ ടി വി അനുപമ അറിയിച്ചു. വെളളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയിൽ വീടിന്റെ കേടുപാടുകളുടെ വിശദാംശങ്ങൾ, അപേക്ഷകന്റെ മേൽവിലാസം, വില്ലേജ്, മുൻപ് അപേക്ഷിക്കുകയോ തുകയനുവദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച പരാമർശം, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ എന്നിവ ഉൾപ്പെടുത്തണം. വീട്ടടുമസ്ഥന് നേരിട്ടോ റേഷൻ കാർഡിൽ പേരുളളവർക്കോ അപേക്ഷ സമർപ്പിക്കാം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം അപേക്ഷകൾ സ്വീകരിക്കല്ല. ഇത്തരം അപേക്ഷ ഫോമുകൾ ചിലർ അച്ചടിച്ച് പണമീടാക്കി വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം അപേക്ഷകൾ സ്വീകരിക്കുകയില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഒരിക്കൽ അപ്പീൽ തീരുമാനമെടുത്ത ശേഷം വീണ്ടും നൽകുന്ന അപേക്ഷകളും പരിഗണിക്കില്ല.

date