Post Category
ത്രിവത്സര സിവിൽ സർവീസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
പൊന്നാനി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കേന്ദ്രത്തിൽ ജൂലൈ മാസത്തിൽ ആരംഭിക്കുന്ന ത്രിവത്സര സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസുകൾ. ജൂൺ 26 മുതൽ ജൂലൈ 10 വൈകീട്ട് അഞ്ച് മണി വരെ www.ccek.org ൽ ൽ ഓൺലൈനായി അപേക്ഷ നൽകാം. പ്രവേശനപരീക്ഷ ജൂലൈ 14 ന് രാവിലെ 11 ന് പൊന്നാനി അക്കാദമി കേന്ദ്രത്തിൽ നടക്കും. ജൂലൈ 21 ന് ക്ലാസുകൾ ആരംഭിക്കും. പാലോളി കമ്മറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ് സി-എസ് ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ഫീസ് ഘടന, മാതൃകാചോദ്യപേപ്പർ എന്നിവ www.ccek.org ൽ ലഭ്യമാണ്. ഫോൺ: 0494- 2665489.
date
- Log in to post comments