മാലിന്യനിർമാർജനം: നിയമലംഘനങ്ങൾക്കെതിരെ സെക്രട്ടറിമാർക്ക് നടപടിയെടുക്കാം
മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശം. ഹരിതകേരള മിഷൻ ആസൂത്രണം ചെയ്ത ഹരിത നിയമബോധവൽകരണ പ്രചാരണത്തിന്റെ ഭാഗമായി വിവിധ തലങ്ങളിൽ നടക്കുന്ന പരിശീലനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം അതത് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. എല്ലാ വാർഡുകളിലും പരിശീലനം നടക്കുന്നുവെന്ന് ഉറപ്പാക്കണം. മാലിന്യനിർമാർജനം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ഉൾക്കൊള്ളിച്ച നിർദ്ദേശങ്ങൾ സെക്രട്ടറിമാർ പുറപ്പെടുവിക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെയുള്ള നിയമനടപടികൾ ഉൾക്കൊള്ളിച്ച് ഹരിതകേരള മിഷനും കിലയും ചേർന്ന് ഹരിതനിയമങ്ങൾ എന്ന പേരിൽ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.1968/19
- Log in to post comments