Skip to main content

പിൻ.എൻ.പണിക്കർ അനുസ്മരണവും പുരസ്‌കാര വിതരണവും 29ന്

ആലപ്പുഴ: ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ, ചേർത്തല നഗരസഭ, വിദ്യാഭ്യാസ വകുപ്പ്, നാട്ടുവെളിച്ചം, ഐ.സി.ഡി.എസ് എന്നിവയുടെ  സഹകരണത്തോടെ പി.എൻ. പണിക്കർ അനുസ്മരണവും പണിക്കർ സ്മാരക പുരസ്‌കാര വിതരണവും നടത്തുന്നു. ഈ മാസം 29ന് രാവിലെ 10ന് ചേർത്തല എസ്.എൻ.എം. ബി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിലാണ് അനുസ്മരണം. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
ജസ്റ്റിസ് കുര്യൻ ജോസഫിന് സേവനരത്‌ന പുരസ്‌കാരവും കെ.പി.മോഹൻകുമാറിന് സാഹിത്യ പുരസ്‌കാരവും അഡ്വ. സി.ബി.ബിനുവിന് മാനവസേവ പുരസ്‌കാരവും മന്ത്രി സമ്മാനിക്കും. ഗുരുവന്ദനം, കവിയരങ്ങ്, സൈക്കിൾ റാലി എന്നിവയും  ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ചേർത്തല നഗരസഭാധ്യക്ഷൻ അഡ്വ.പി.ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ല പ്രസിഡന്റ് ചുനക്കര ജനാർദ്ദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. മനുഷ്യാവകാശ കമ്മിഷനംഗം പി.മോഹനദാസ് പ്രശസ്തി പത്ര സമർപ്പണം നടത്തും.
പണിക്കർ ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി വിനയകുമാർ, ഓമന തിരുവിഴ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജി.ഭാസി, ഗാന്ധി സ്മാരക സേവകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, ചേർത്തല അഡീഷണൽ ഗവ.പ്ലീഡർ പി..ജി.ലെനിൻ, വിദ്യാഭ്യാസ ഓഫീസർ എൻ. സുജയ, സി.ഡി.പി.ഒ സോയ സദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. എ.എൻ.ചിദംബരൻ, കെ.കെ.വാര്യർ, ടെൻസി, ഉഷ, മിനി എന്നിവർക്കാണ് ഗുരുവനന്ദനം.

ഡിക്കൽ ഓഫീസർഅറിയിച്ചു.

date