Skip to main content

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

 

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍  മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത  മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഇന്റര്‍വ്യൂ തീയതി ജൂണ്‍ 27 ന് രാവിലെ 10.30 ന്. ഫോണ്‍ - 04902393985. 

 

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതി :

സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും

 

കോഴിക്കോട് ജില്ലയില്‍ നടന്നു വരുന്ന പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയില്‍ പൂര്‍ണ്ണമായി വീട് തകര്‍ന്നുപോയ വ്യക്തികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വികസിപ്പിച്ച അപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഭവന നിര്‍മ്മാണ പുരോഗതി നിരീക്ഷിക്കുന്നതിനും ധനസഹായ വിതരണം വേഗമാക്കുന്നതിനുമാണ് പുതിയ സംവിധാനം. ഇന്റര്‍നെറ്റ് കണക്ഷനുളള സ്മാര്‍ട്ട് ഫോണ്‍, ടൂവീലര്‍ എന്നിവയുളളവര്‍ ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ദാര്യദ്ര്യലഘുകരണ വിഭാഗത്തിലെ ലൈഫ് മിഷന്‍ ഓഫീസില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ദിവസേന യാത്രാ ബത്ത ഇനത്തില്‍ 400 രൂപയും വീടൊന്നിന് 25 രൂപയും നല്കും. കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നീ താലൂക്കുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയമനം. ഫോണ്‍ - 9567941689. 

 

അനധികൃത ഹോര്‍ഡിങ് ;

നോഡല്‍ ഓഫീസറെ സമീപിക്കാം

 

നഗരസഭകളുടെ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായി (കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് (ചിറ്റൂര്‍-തത്തമംഗലം, പാലക്കാട് നഗരസഭകള്‍), കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലെ നഗരസഭകള്‍ കോര്‍പ്പറേഷനുകള്‍) നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നതിനായി നോഡല്‍ ഓഫീസറെ സമീപിക്കാം. കോഴിക്കോട് നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടറെ ബന്ധപ്പെടാം-  

വിനയന്‍ കെ.പി, ഫോണ്‍ 0495-2720340, 9447360258. ഇമെയില്‍ duarkkd@gmail.com.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അപ്‌ളൈഡ് സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ കെമിസ്ട്രി ലാബിലേക്കാവശ്യമായ കെമിക്കല്‍സ്, ഗ്ലാസ്സ്‌വേഴ്‌സ്, കണ്‍സ്യൂമബിള്‍സ് എന്നിവ വിതരണം ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജ് കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിന്് രണ്ട് മണി. ഫോണ്‍ : 0495 2383220, 2383210. 

 

 

 

മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

 

മാനന്തവാടി ഗവ. കോളേജില്‍ ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. ജൂണ്‍ 28 ന് ഇക്കണോമിക്‌സ്, ജൂലൈ ഒന്നിന് കൊമേഴ്‌സ്, രണ്ടിന് ഹിന്ദി. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലിലുള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 04935 240351. 

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഓമശ്ശേരി ബസ് സ്റ്റാന്റിനു സമീപം സി.വി കോംപ്ലക്‌സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് കൊടുവളളി അഡീഷണല്‍ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി 2020 മാര്‍ച്ച് വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍ - 0495 2281044.

 

 

 റാങ്ക്ലിസ്റ്റ് & ഇന്റര്‍വ്യു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് പുതിയറയിലെ  കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ ജൂണ്‍ 23 ന് നടത്തിയ സംസ്ഥാനതല പ്രവേശനപ്പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇന്റര്‍വ്യൂവിനും പ്രവേശനത്തിനുമായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം ഇനി പറയുന്ന ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  

1. ജി സി ഇ സി (ഡിഗ്രി വെലല്‍) - ജൂണ്‍ 27 ന് രാവിലെ 10 മണി

2. പി എഫ് സി (ഫൗണ്ടേഷന്‍ കോഴ്സ്) - ജൂണ്‍ 28 ന് രാവിലെ 10 മണി. ഫോണ്‍ - 0495 2724610.

date