Post Category
കോഴിക്കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് : പരാതികള്‍ 27 വരെ സ്വീകരിക്കും
കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് പരാതി പരിഹാരഅദാലത്ത് ജൂലൈ 20 ന് നടക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനായി പരാതികള്‍/അപേക്ഷകള്‍ ജൂണ്‍ 27 വരെ കോഴിക്കോട് താലൂക്ക് ഓഫീസിലും കോഴിക്കോട് താലൂക്ക് പരിധിയിലുളള മുഴുവന്‍ വില്ലേജ് ഓഫീസുകളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ സാധനസഹായം, എല്‍.ആര്.എം പരാതികള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.
date
- Log in to post comments